Tuesday, May 02, 2006

My blogs

ഈ ബ്ലോഗും എന്റെ മറ്റു ബ്ലോഗുകളും ചേര്‍ത്തു് ഗുരുകുലം എന്ന പുതിയ ഒരു വേര്‍‌ഡ്‌സ്‌പ്രെസ്സ് ബ്ലോഗ് തുടങ്ങി.

കമന്റുകള്‍ ദയവായി ഗുരുകുലത്തില്‍ ചേര്‍ക്കുക.

http://malayalam.usvishakh.net/blog

Sunday, March 05, 2006

ഗുരുകുലം: ശ്രീനിവാസരാമാനുജനും 1729 എന്ന സംഖ്യയും

ശ്രീനിവാസരാമാനുജനെ 1729 എന്ന സംഖ്യയുമായി ബന്ധിപ്പിക്കുന്ന കഥ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. അതിന്റെ പിന്നിലെ സത്യത്തെപ്പറ്റിയുള്ള ഒരു അന്വേഷണം - ഗുരുകുലത്തില്‍.

ഗുരുകുലം: വിഫലമീ യാത്ര

കക്കാടിന്റെ “സഫലമീ യാത്ര“യുടെ ചുവടുപിടിച്ചു്, കക്കാടു മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ 1987 ജനുവരി 7-നു് എഴുതിയ കവിത - ഗുരുകുലത്തില്‍.

ഇതു വായിക്കുന്നതിനുമുമ്പു് പെരിങ്ങോടന്റെയും വിശ്വത്തിന്റെയും കുറിപ്പുകള്‍ വായിക്കുക.

ഗുരുകുലം: കലണ്ടറിനെപ്പറ്റി

ഇന്നുപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറിനെപ്പറ്റി രണ്ടു ലേഖനങ്ങള്‍ ഗുരുകുലത്തില്‍.
  1. ഗ്രിഗോറിയന്‍ കലണ്ടര്‍: സാമാന്യവിവരങ്ങള്‍.
  2. ആഴ്ച കണ്ടുപിടിക്കാന്‍...: ഏതു തീയതിയുടെയും ആഴ്ച കണ്ടു പിടിക്കാനുള്ള രീതികളുടെ അടിസ്ഥാനതത്ത്വങ്ങള്‍.

Wednesday, February 22, 2006

കൂടുമാറ്റം

ഞാന്‍ തന്നെ കൈകാര്യം ചെയ്യുന്ന എല്ലാ മലയാളം ബ്ലോഗുകളും (blogger, wordpress എന്നിവയില്‍) കൂടി ചേര്‍ത്തു്‌ wordpress-ല്‍ ഒരു ബ്ലോഗു തുടങ്ങി. ഇനിയും ബ്ലോഗറില്‍ കൂട്ടുസംരംഭങ്ങളിലും (അക്ഷരശ്ലോകം, സമകാലികം, ബ്ലോഗുവാരഫലം, Varamozhi FAQ തുടങ്ങിയവ) കമന്റുകളിലും മാത്രമേ ഞാന്‍ ഉണ്ടാവുകയുള്ളൂ.

പുതിയ ബ്ലോഗ്‌ ഇവിടെയാണു്‌: http://malayalam.usvishakh.com/blog

ബ്ലോഗറിലെ പല ബ്ലോഗുകള്‍ക്കു പകരം ഇവിടെ പല categories ആണു്‌. താഴെപ്പറയുന്ന കാറ്റഗറികളാണുള്ളതു്‌:

ഭാരതീയഗണിതം: പഴയ ഭാരതീയഗണിതം ബ്ലോഗ്‌. ഗണിതശാസ്ത്രവിഷയങ്ങള്‍ ഇപ്പോള്‍ അല്‍പം കൂടി നന്നായി (ഫോര്‍മുലകളും മറ്റും ശരിയായി കാണിച്ചു്‌) എഴുതിയിരിക്കുന്നു.

വ്യാകരണം: പഴയ ശരിയും തെറ്റും, മലയാളം ബ്ലോഗ്‌ എന്നിവയിലെ വ്യാകരണലേഖനങ്ങള്‍.

പരിഭാഷകള്‍: പഴയ Umesh' translations ബ്ലോഗ്‌.

General: ഇവയിലൊന്നും പെടാത്തതു്‌.

വേറെയും കുറേ കാറ്റഗറികളുണ്ടു്‌. ദയവായി സന്ദര്‍ശിക്കൂ. വായിക്കൂ. അഭിപ്രായങ്ങളെഴുതൂ.

Friday, February 17, 2006

ഭാരതീയഗണിതം: ഭാസ്കരാചാര്യരും Quadratic equation-ഉം

ഭാരതീയഗണിതത്തില്‍ ഭാസ്കരാചാര്യരുടെ ലീലാവതിയില്‍ നിന്നു Quadratic equation ഉപയോഗിക്കേണ്ട രണ്ടു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. ഇവിടെ വായിക്കാം.

Tuesday, February 14, 2006

ഭാരതീയഗണിതം: അക്ഷരസംഖ്യകളെപ്പറ്റി

ഭാരതീയഗണിതം ബ്ലോഗില്‍ ഭാരതീയഗണിതശാസ്ത്രഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള മൂന്നു സംഖ്യാസമ്പ്രദായങ്ങളെപ്പറ്റി (പരല്‍പ്പേരു്, ഭൂതസംഖ്യ, ആര്യഭടീയസംഖ്യ) ഏതാനും ലേഖനങ്ങള്‍ ചേര്‍ത്തിട്ടുണ്ടു്. അവയിലേക്കു്‌ ഒരു സൂചിക ഇവിടെ കാണാം.

Thursday, February 09, 2006

പുതിയ ബ്ലോഗ്‌ - ഭാരതീയഗണിതം

കൂട്ടരേ,

ഞാന്‍ ഒരു ബ്ലോഗു കൂടി തുടങ്ങി - ഭാരതീയഗണിതം. ഇത്തവണ ബ്ലോഗറിനു പകരം വേര്‍ഡ്പ്രെസ്സ്‌ ആണുപയോഗിച്ചതു്‌.

വായിച്ചുനോക്കി അഭിപ്രായം പറയുമല്ലോ.

http://bhaaratheeyaganitham.wordpress.com/

Tuesday, February 07, 2006

പഞ്ചാംഗം വേണോ, പഞ്ചാംഗം?

2006-ലെ മലയാളം പഞ്ചാംഗം നിങ്ങളുടെ നാട്ടിലെ സമയത്തില്‍ വേണോ? ഇതുണ്ടെങ്കില്‍ വിശേഷദിവസങ്ങളും സമയങ്ങളും നാളും തിഥിയുമൊക്കെ അറിയാന്‍ നാട്ടിലെ കലണ്ടര്‍ നോക്കിയിട്ടു ഗണിതക്രിയകള്‍ ചെയ്യേണ്ട.

വേണ്ടവര്‍ ഉമേഷ്‌.പി.നായര്‍@ജീമെയില്‍.കോം എന്ന വിലാസത്തില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ അയയ്ക്കുക:

1) സ്ഥലപ്പേരു്‌, രാജ്യത്തിന്റെ പേരു്‌
2) അക്ഷാംശം (Latitude)
3) രേഖാംശം (Longitude)
4) Daylight Savings Time ഉണ്ടെങ്കില്‍ എന്നു തുടങ്ങുന്നു, എന്നു തീരുന്നു എന്ന വിവരം

ബാക്കി അറിയില്ലെങ്കില്‍ (1) മാത്രം അയയ്ക്കുക. ബാക്കി ഞാന്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കാം. (ഗൂഗിളല്ലേ ഉള്ളതു്‌?)

ആര്‍ട്ടിക്‌ സര്‍ക്കിളിനും അന്റാര്‍ട്ടിക്‌ സര്‍ക്കിളിനുമിടയ്ക്കു കിടക്കുന്ന ഏതു പ്രദേശത്തിന്റെയും മലയാളം പഞ്ചാംഗം തയ്യാറാക്കാം.

സാമ്പിള്‍ (അമേരിക്കയിലെ പോര്‍ട്ട്‌ലാണ്ടിന്റേതു്‌) കാണണമെങ്കില്‍ ഇവിടെ നോക്കുക.

കുറിപ്പു്‌:
1) ഇതില്‍ കണക്കുകള്‍ മാത്രമേ ഉള്ളൂ. ഭാവിഫലവും പ്രവചനവും മറ്റു ജ്യോതിഷകാര്യങ്ങളും ഇല്ല.
2) 2006-ന്റേതു മാത്രമല്ല, ഏതു വര്‍ഷത്തിന്റെയും കലണ്ടര്‍ ഇതുപോലെ ഉണ്ടാക്കാം.

സംവൃതോകാരത്തെപ്പറ്റി

വളരെക്കാലത്തിനു ശേഷം രണ്ടു പോസ്റ്റുകള്‍ - ശരിയും തെറ്റും എന്ന ബ്ലോഗില്‍.


സംവൃതോകാരത്തെപ്പറ്റിയുള്ള ഒരു ലേഖനം വേണമെന്നുള്ളൊരു ആവശ്യം കുറെക്കാലമായി നിലവിലുണ്ടു്‌. ഈ ലേഖനങ്ങള്‍ അതു നികത്തും എന്നു കരുതുന്നു. സംവാദങ്ങളും പ്രതീക്ഷിക്കുന്നു.


സംവൃതോകാരം
സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും