Friday, May 13, 2005

ശരിയും തെറ്റും പുതിയ ബ്ലോഗും മാര്‍ദ്ദവവും ഹാര്‍ദ്ദവവും

ഉമേഷിന്റെ മലയാളം ബ്ലോഗിലെ വ്യാകരണസംബന്ധിയായ ലേഖനങ്ങള്‍ ഇനി പുതിയ ബ്ലോഗിലേക്കു്‌ - ശരിയും തെറ്റും.

പുതിയ ബ്ലോഗിനെപ്പറ്റിയുള്ള ഉമേഷിന്റെ മലയാളം ബ്ലോഗിലെ പരാമര്‍ശം ഇവിടെ കാണാം. "മാര്‍ദ്ദവം" എന്ന വാക്കുപോലെ "ഹാര്‍ദ്ദവം" എന്നു തെറ്റായി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ആദ്യലേഖനം ഇവിടെ വായിക്കാം.

4 Comments:

At 2:15 AM, Anonymous Anonymous said...

umEsh,
"saahithyasamvaadam" ennu kETTiTTunT. pinne innale ezhuthikkonTirikkumpOL, "saahitheesamvaadam" ennu vannu. athuSariyalla ennu pinnetthOnni. appO "saahitheeyasamvaadam" ennaakki maati. ippO aake oru confusion!
vallaathe busy allenkil onnu paRanjutharoo.

 
At 10:26 AM, Blogger ഉമേഷ്::Umesh said...

സാഹിതീസംവാദം ശരിതന്നെ. സാഹിത്യസംവാദം എന്നുതന്നെ അര്‍ത്ഥം. സാഹിതീയസംവാദത്തില്‍ തെറ്റൊന്നുമില്ലെങ്കിലും അതു്‌ അനാവശ്യമാണു്‌.

ഇത്തരം 'ഈയം ചേര്‍ക്കല്‍' മലയാളത്തില്‍ പലപ്പോഴും അരോചകമാണു്‌. Industrial revolution എന്നതില്‍ ഒരു -al ഉള്ളതുകൊണ്ടു്‌ (അതു സായിപ്പിനു സമാസം ചെയ്യാന്‍ പറ്റാഞ്ഞിട്ടാണു്‌.) മലയാളത്തില്‍ ആരോ അതു വ്യാവസായികവിപ്ലവം ആക്കി. സംസ്കൃതം അറിയാവുന്നവര്‍ വ്യാവസായികം തെറ്റാണെന്നും വൈയവസായികമാണു ശരി എന്നും പറഞ്ഞു. നമുക്കു വ്യവസായവിപ്ലവം പോരേ?

 
At 5:45 AM, Anonymous Anonymous said...

നന്ദി ഉമേഷ്‌.
സാഹിതീസംവാദം എന്നുതന്നെയാണ്‌ ഞാന്‍ ഉപയോഗിക്കുന്നത്‌. "ഈയം"എന്തായാലും വേറെ 'പൊട്ടിയപാത്രങ്ങള്‍' അടക്കാന്‍ ഉപയോഗിക്കണമെന്നുള്ളവര്‍ ഉപയോഗിക്കട്ടെ. .ഒരു സംശയത്തിനു മറുപടി കിട്ടിയപ്പോള്‍ വേറൊന്നു കൂടെ ചോദിക്കട്ടെ. അത്ര അത്യാവശ്യമൊന്നിമില്ല, സമയമെടുത്ത്‌,സാവധാനം എഴുതിയാല്‍ മതി ട്ടൊ.
സംശയം നമ്മുടെ പോളിന്റെ "തര്‍ജ്ജനി"യെക്കുറിച്ചാണ്‌. "പുന:ര്‍ജനി" എന്നൊരു ഗുഹയുണ്ട്‌ തിരുവില്വാമലയില്‍, വി.കെ.എന്‍-ന്റെ നാട്ടില്‍. വീണ്ടുമൊരു പുനര്‍ജന്മം ലഭിക്കാതിരിക്കാന്‍ ആളുകള്‍ ഈ ഗുഹ നൂഴുന്നു. ഈ ഗുഹയാണ്‌ എനിക്കു തര്‍ജ്ജനി എന്നുകേട്ടാല്‍ ഓര്‍മ്മവരുക. എന്താ "തര്‍ജനി"യുടെ അര്‍ത്ഥം? Translator എന്നാണോ? അതോ തര്‍ജമ ചെയ്യാനുപയോഗിക്കുന്ന ഉപകരണം എന്നാവുമോ? ആകെ സംശയം.
സസ്നേഹം

 
At 8:45 AM, Blogger Cibu C J (സിബു) said...

സുനിലേ.. തര്‍ജ്ജനി എന്നാല്‍ ചൂണ്ടുവിരലെന്നാണ്‌ അര്‍ത്ഥം. ഇത്തരം കാര്യങ്ങള്ക്ക്‌ വരമൊഴിയിലെ നിഘണ്ടു ഉപയോഗിക്കാം: http://groups.yahoo.com/group/varamozhi/files/Dictionary

 

Post a Comment

<< Home