Thursday, November 03, 2005

പടം



എന്റെ ഒരു പടം ബ്ലോഗിലും profile-ലും ഇടണമെന്നു കുറെക്കാലമായി വിചാരിക്കുന്നു. ഈ ബഹളമൊക്കെയുണ്ടാക്കുന്ന ഇവന്‍ എവന്‍, ഇവന്‍ എങ്ങനെയിരിക്കും (ആനപ്പുറത്തു്‌ ഇരിക്കും), ഇവന്റെ സ്വഭാവമെന്തു്‌ ഇത്യാദി ആളുകള്‍ക്കു സംശയമുണ്ടാവുക സ്വാഭാവികം.


അതിനാല്‍ ദാ പിടിച്ചോ. ഈ പടം ഇനി ഞാന്‍ കമന്റടിക്കുമ്പോഴും കാണേണ്ടിവരും.


പാപ്പാന്‍ എന്ന പേരില്‍ ഒരുത്തന്‍ ബൂലോകത്തില്‍ കറങ്ങുന്നുണ്ടു്‌. മൂപ്പര്‍ കേസു കൊടുക്കുമോ എന്തോ?


വലിയവരുടെ അടുക്കല്‍ നില്‍ക്കുമ്പോള്‍ എന്റെ എളിമയെയെപ്പറ്റി ഓര്‍ക്കാനും, ചെറിയവരുടെ കൂടെ നില്‍ക്കുമ്പോള്‍ എന്റെ വലിപ്പത്തെപ്പറ്റി അഹങ്കരിക്കാതിരിക്കാനും ശ്രമിക്കണമെന്നു്‌ എനിക്കു്‌ ആഗ്രഹമുണ്ടു്‌. അതുകൊണ്ടു്‌ ഈ പടം അല്‍പം symbolic ആണെന്നും പറയാം.


എന്റെ മുന്നില്‍ ഇരിക്കുന്നതു്‌ എന്റെ മകന്‍ വിശാഖ്‌. എന്റെ താഴെ നില്‍ക്കുന്നതു്‌ ഒരു Animal Safari (Roseberg, Oregon, USA)യില്‍ കണ്ടുമുട്ടിയ ഒരു പിടിയാന. പേരു ചോദിക്കാന്‍ വിട്ടുപോയി.


5 Comments:

At 5:33 PM, Blogger keralafarmer said...

ആനപ്പുറത്തിരുന്നാൽ പട്ടികളെ പേടിയ്ക്കണ്ടല്ലോ

 
At 9:19 PM, Blogger keralafarmer said...

http://entepadamgal.blogspot.com/2005/11/varamozhi.html

 
At 11:05 PM, Blogger സു | Su said...

ഓഹോ. അപ്പോൾ അതിനു മുകളിൽ പെട്ടുപോയതുകൊണ്ടാണല്ലേ പോസ്റ്റൊന്നും കാണാത്തത്. ഇറങ്ങിയോ. :)

 
At 4:05 AM, Blogger Kalesh Kumar said...

അമേരിക്കയിൽ ഇപ്പോൽ ആളുകൾ ആനപ്പുറത്താണോ യാത്ര ചെയ്യുന്നത് ഉമേഷ് ചേട്ടാ??
സു പറഞ്ഞതു പോലെ അതാവും ഇപ്പോൾ പോസ്റ്റുകൾ ഒന്നുമങ്ങനെ കാണാത്തത്!
ആനപ്പുറത്ത് ഒക്കെ പോകുന്നത് കൊള്ളാം. ഇടയ്ക്കിടയ്ക്ക് വന്ന് പോസ്റ്റിക്കോണേ...

 
At 8:01 AM, Blogger ദേവന്‍ said...

സൂരണമാത്രപ്രസക്തം..

ആനച്ചമയങ്ങള്‍ ഏഷ്യയില്‍ മാത്രമേയുള്ളെന്നാണ്‌ ഞാന്‍ ധരിച്ചു വശായത്‌.
ഇതെന്താണീ ആനയുടെ കുറുക്കേ കമ്പിവേലി? ഹാന്‍ഡിലാണോ? അതോ ക്രാഷ്‌ ഗാര്‍ഡോ?

 

Post a Comment

<< Home