Wednesday, February 22, 2006

കൂടുമാറ്റം

ഞാന്‍ തന്നെ കൈകാര്യം ചെയ്യുന്ന എല്ലാ മലയാളം ബ്ലോഗുകളും (blogger, wordpress എന്നിവയില്‍) കൂടി ചേര്‍ത്തു്‌ wordpress-ല്‍ ഒരു ബ്ലോഗു തുടങ്ങി. ഇനിയും ബ്ലോഗറില്‍ കൂട്ടുസംരംഭങ്ങളിലും (അക്ഷരശ്ലോകം, സമകാലികം, ബ്ലോഗുവാരഫലം, Varamozhi FAQ തുടങ്ങിയവ) കമന്റുകളിലും മാത്രമേ ഞാന്‍ ഉണ്ടാവുകയുള്ളൂ.

പുതിയ ബ്ലോഗ്‌ ഇവിടെയാണു്‌: http://malayalam.usvishakh.com/blog

ബ്ലോഗറിലെ പല ബ്ലോഗുകള്‍ക്കു പകരം ഇവിടെ പല categories ആണു്‌. താഴെപ്പറയുന്ന കാറ്റഗറികളാണുള്ളതു്‌:

ഭാരതീയഗണിതം: പഴയ ഭാരതീയഗണിതം ബ്ലോഗ്‌. ഗണിതശാസ്ത്രവിഷയങ്ങള്‍ ഇപ്പോള്‍ അല്‍പം കൂടി നന്നായി (ഫോര്‍മുലകളും മറ്റും ശരിയായി കാണിച്ചു്‌) എഴുതിയിരിക്കുന്നു.

വ്യാകരണം: പഴയ ശരിയും തെറ്റും, മലയാളം ബ്ലോഗ്‌ എന്നിവയിലെ വ്യാകരണലേഖനങ്ങള്‍.

പരിഭാഷകള്‍: പഴയ Umesh' translations ബ്ലോഗ്‌.

General: ഇവയിലൊന്നും പെടാത്തതു്‌.

വേറെയും കുറേ കാറ്റഗറികളുണ്ടു്‌. ദയവായി സന്ദര്‍ശിക്കൂ. വായിക്കൂ. അഭിപ്രായങ്ങളെഴുതൂ.

2 Comments:

At 4:44 PM, Blogger ഉമേഷ്::Umesh said...

കമന്റുകള്‍ പിന്മൊഴികളില്‍ വരാണുള്ള വിദ്യയൊന്നും ഇതുവരെ ചെയ്തിട്ടില്ല. ഏവൂരാന്റെ പാതാളകരണ്ടിയില്‍ ഇതുവരെ ഇതു കൊരുത്തിട്ടുമില്ല. താമസിയാതെ എല്ലാം ശരിയാവുമെന്നു പ്രതീക്ഷിക്കാം.

 
At 10:54 PM, Blogger Kalesh Kumar said...

ഗുരുകുലം ബുക്ക്മാർക്ക് ചെയ്തു!
അപ്പഴിനി അവിടെക്കാണാം!

 

Post a Comment

<< Home