Tuesday, December 27, 2005

ക്രിസ്തുമസ്സ്‌ ആശംസകള്‍!

ക്രിസ്തുമസ്സിനും തിരക്കായിപ്പോയി. വൈകിയാണെങ്കിലും എല്ലാവര്‍ക്കും ക്രിസ്തുമസ്സ്‌ ആശംസകള്‍!


"കണ്ണിനു പകരം കണ്ണു്‌, പല്ലിനു പകരം പല്ലു്‌" എന്നു ശഠിച്ചും, ധാന്യം മാത്രമുള്ളവന്‍ മാംസം കൊണ്ടു ബലിയര്‍പ്പിക്കാഞ്ഞാല്‍ പാപിയാണെന്നു വിധിച്ചും, കഴിവേറിയവരെ തമ്മില്‍ മിണ്ടാതാക്കി സ്വര്‍ഗ്ഗം മുട്ടുന്ന ഗോപുരത്തിന്റെ നിര്‍മ്മാണം തടഞ്ഞും, സ്വന്തം കസേരയ്ക്കു ഭീഷണിയാകുന്നവരുടെ തപസ്സു മുടക്കാന്‍ വേശ്യകളെ അയച്ചും, ഇംഗിതത്തിനു വഴങ്ങാത്ത മനുഷ്യപ്പെണ്ണുങ്ങളെ ശപിച്ചു പശുവും എട്ടുകാലിയുമൊക്കെയാക്കി മാറ്റിയും, ഒരു നാട്ടുകാരെ മാത്രം തുണച്ചും, അവരെ സഹായിക്കാന്‍ കടല്‍ വരെ പിളര്‍ത്തും, സുഹൃത്തിന്റെ ശക്തനായ ശത്രുവിനെ ഒളിയമ്പെയ്തു കൊന്നും, കാടു കത്തിക്കുന്നവനു കൂട്ടുനിന്നും മറ്റും "ഭയക്കേണ്ടവന്‍" എന്ന ചിത്രം മനുഷ്യമനസ്സിലുണ്ടാക്കിയ ദൈവങ്ങളെ ആട്ടിയകറ്റി, "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക" എന്നു പറയുന്ന, തന്റെ ഏകജാതനായ പുത്രനെപ്പോലും മനുഷ്യരാശിക്കുവേണ്ടി സമര്‍പ്പിച്ച, സ്നേഹമയനും പരമകാരുണികനുമായ ദൈവത്തെ മനുഷ്യനു പരിചയപ്പെടുത്തി, അതുമൂലം ലോകത്തില്‍ മറ്റൊരാള്‍ക്കും നേടാന്‍ കഴിയാത്തവിധത്തിലുള്ള ശിഷ്യസമ്പത്തും സല്‍ക്കീര്‍ത്തിയും, പാവനതയും കൈവരിച്ച ആ മഹാവിപ്ലവകാരിക്കു്‌ ഒരിക്കല്‍ക്കൂടി പ്രണാമം!