Thursday, September 29, 2005

എന്തൊരു പണി!

ബ്ലോഗിന്നാശ കുറഞ്ഞു, നിദ്ര നിശയിങ്കല്‍പ്പോലുമില്ലാതെയായ്‌,
ചാകും പോലെ പണിഞ്ഞിടുന്നു പതിനഞ്ചെന്നും മണിക്കൂറുകള്‍,
ആകും മട്ടു നിനയ്ക്കിലും സമയമില്ലൊട്ടും, ശരിക്കക്ഷര-
ശ്ലോകം വിട്ടു വിനോദമി, ല്ലിതു കണക്കെന്തിന്നു ജീവിപ്പു ഞാന്‍?