Thursday, February 09, 2006

പുതിയ ബ്ലോഗ്‌ - ഭാരതീയഗണിതം

കൂട്ടരേ,

ഞാന്‍ ഒരു ബ്ലോഗു കൂടി തുടങ്ങി - ഭാരതീയഗണിതം. ഇത്തവണ ബ്ലോഗറിനു പകരം വേര്‍ഡ്പ്രെസ്സ്‌ ആണുപയോഗിച്ചതു്‌.

വായിച്ചുനോക്കി അഭിപ്രായം പറയുമല്ലോ.

http://bhaaratheeyaganitham.wordpress.com/

Tuesday, February 07, 2006

പഞ്ചാംഗം വേണോ, പഞ്ചാംഗം?

2006-ലെ മലയാളം പഞ്ചാംഗം നിങ്ങളുടെ നാട്ടിലെ സമയത്തില്‍ വേണോ? ഇതുണ്ടെങ്കില്‍ വിശേഷദിവസങ്ങളും സമയങ്ങളും നാളും തിഥിയുമൊക്കെ അറിയാന്‍ നാട്ടിലെ കലണ്ടര്‍ നോക്കിയിട്ടു ഗണിതക്രിയകള്‍ ചെയ്യേണ്ട.

വേണ്ടവര്‍ ഉമേഷ്‌.പി.നായര്‍@ജീമെയില്‍.കോം എന്ന വിലാസത്തില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ അയയ്ക്കുക:

1) സ്ഥലപ്പേരു്‌, രാജ്യത്തിന്റെ പേരു്‌
2) അക്ഷാംശം (Latitude)
3) രേഖാംശം (Longitude)
4) Daylight Savings Time ഉണ്ടെങ്കില്‍ എന്നു തുടങ്ങുന്നു, എന്നു തീരുന്നു എന്ന വിവരം

ബാക്കി അറിയില്ലെങ്കില്‍ (1) മാത്രം അയയ്ക്കുക. ബാക്കി ഞാന്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കാം. (ഗൂഗിളല്ലേ ഉള്ളതു്‌?)

ആര്‍ട്ടിക്‌ സര്‍ക്കിളിനും അന്റാര്‍ട്ടിക്‌ സര്‍ക്കിളിനുമിടയ്ക്കു കിടക്കുന്ന ഏതു പ്രദേശത്തിന്റെയും മലയാളം പഞ്ചാംഗം തയ്യാറാക്കാം.

സാമ്പിള്‍ (അമേരിക്കയിലെ പോര്‍ട്ട്‌ലാണ്ടിന്റേതു്‌) കാണണമെങ്കില്‍ ഇവിടെ നോക്കുക.

കുറിപ്പു്‌:
1) ഇതില്‍ കണക്കുകള്‍ മാത്രമേ ഉള്ളൂ. ഭാവിഫലവും പ്രവചനവും മറ്റു ജ്യോതിഷകാര്യങ്ങളും ഇല്ല.
2) 2006-ന്റേതു മാത്രമല്ല, ഏതു വര്‍ഷത്തിന്റെയും കലണ്ടര്‍ ഇതുപോലെ ഉണ്ടാക്കാം.

സംവൃതോകാരത്തെപ്പറ്റി

വളരെക്കാലത്തിനു ശേഷം രണ്ടു പോസ്റ്റുകള്‍ - ശരിയും തെറ്റും എന്ന ബ്ലോഗില്‍.


സംവൃതോകാരത്തെപ്പറ്റിയുള്ള ഒരു ലേഖനം വേണമെന്നുള്ളൊരു ആവശ്യം കുറെക്കാലമായി നിലവിലുണ്ടു്‌. ഈ ലേഖനങ്ങള്‍ അതു നികത്തും എന്നു കരുതുന്നു. സംവാദങ്ങളും പ്രതീക്ഷിക്കുന്നു.


സംവൃതോകാരം
സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും